മല്ലപ്പള്ളി: ക്വോറമില്ലാത്തതിന് തുടർന്ന് എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. 14 അംഗ ഭരണസമിതിയിൽ ആറ് അംഗങ്ങൾ മാത്രമാണ് ചൊവ്വാഴ്ച നടന്ന പങ്കെടുത്തത്. ഏഴ് അംഗങ്ങളുള്ള എൽ.ഡി.എഫിലെ ആറ് അംഗങ്ങൾ മാത്രമാണ് വോട്ടെടുപ്പിന് എത്തിയത്. മുന്നണി ധാരണ പ്രകാരം എൽ.ഡി.എഫിലെ ശോഭ മാത്യൂ രാജി വെച്ചതിനെ തുടർന്നാണ് പഞ്ചായത്തിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, യു.ഡി.എഫിലെ അഞ്ച് അംഗങ്ങൾ വിട്ടുനിന്നതും രാജി വെച്ച പ്രസിഡന്‍റ് വോട്ടെടുപ്പിന് ഹാജരാകാഞ്ഞതും ക്വോറത്തെ ബാധിച്ചു. വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് മുൻ പ്രസിഡന്‍റിന് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നാണ് അറിയുന്നത്. പി.ഡബ്ല്യു.ഡി അസിസ്റ്റന്‍റ് എൻജിനീയർ സുഭാഷ് വർണാധികാരിയായിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ 11 ന് വീണ്ടും നടക്കും. 14 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് -ഏഴ്, യു.ഡി.എഫ് -അഞ്ച്, ബി.ജെ.പി -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ധാരണ പ്രകാരം കേരള കോൺഗ്രസ് (എം) അംഗം ജിജി പി. എബ്രഹാമാണ് പ്രസിഡന്‍റാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.