തൊഴിലുറപ്പ് തൊഴിലാളികൾ അടൂർ പോസ്റ്റ് ഓഫിസ് ഉപരോധിച്ചു

അടൂർ: തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാറി‍ൻെറ നടപടിക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ അടൂർ മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ അടൂർ പോസ്റ്റ് ഓഫിസ് ഉപരോധവും മാർച്ചും നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം ടി.ഡി. ബൈജു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗവും നഗരസഭ ക്ഷേമകാര്യ സമിതി അധ്യക്ഷയുമായ ബീന ബാബു, ഏരിയ ജോയന്‍റ്​ സെക്രട്ടറി ശ്രീനി എസ്. മണ്ണടി, മുനിസിപ്പൽ സെക്രട്ടറി എസ്. ഷാജഹാൻ, കൗൺസിലർ രജനി രമേശ്, സി.ഡി.എസ് ഉപാധ്യക്ഷ ശശികല, മുനിസിപ്പൽ കമ്മിറ്റി അംഗങ്ങളായ ശാന്ത, റെജൂല, രമ, ഗീത, വിജയമ്മ എന്നിവർ സംസാരിച്ചു. PTL ADR NREG തൊഴിലുറപ്പ് തൊഴിലാളികൾ അടൂർ പോസ്റ്റ്​ ഓഫിസിന് മുന്നിൽ നടത്തിയ ഉപരോധം സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം ടി.ഡി. ബൈജു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.