ആറന്മുള: കുട്ടികൾ നെഞ്ചോടുചേർത്ത് ദേശീയ പതാകയുമായി നിരന്നതോടെ സ്‌കൂളാകെ ത്രിവർണ ശോഭയിൽ നിറഞ്ഞു. ഇടയാറൻമുള എ.എം.എം എച്ച്.എസ്.എസ് യു.പി, എച്ച്.എസ് വിഭാഗം കുട്ടികളാണ് ആസാദികാ അമൃത് മഹോത്സം അർഥസമ്പൂർണമാക്കിയത്. സ്വാതന്ത്ര്യത്തിന്‍റെ 75 വർഷത്തെ അനുസ്മരിച്ചും നാടിന്റെ പോരാട്ട പങ്കാളിത്തം ഓർമിപ്പിച്ചുമാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂളുകളിലെ 591 കുട്ടികളാണ് പതാകകളുമായി അണിനിരന്നത്. ഹെഡ്മിസ്ട്രസ് അനില സാമുവൽ, എബി മാത്യു ജേക്കബ്, അഞ്ജലി ദേവി, എബിൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. പടം: PTL43national flag ഇടയാറന്മുള എ.എം.എം എച്ച്.എസ്.എസിലെ കുട്ടികൾ ദേശീയപതാകയുമായി സ്കൂളിൽ അണിനിരന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.