സ്വാതന്ത്ര്യ ദിനാഘോഷം

മല്ലപ്പള്ളി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടാങ്ങൽ മുസ്​ലിം ജമാഅത്തിൽ ജമാഅത്ത് പ്രസിഡന്റ് എം.കെ.എം. ഹനീഫ പതാക ഉയർത്തി. ഇമാം അബ്ദുൽ ഗഫൂർ മൗലവി, പി.ടി.എ പ്രസിഡന്റ് ഇല്യാസ് അമ്പാട്ടുകുന്നേൽ എന്നിവർ സംസാരിച്ചു. കോട്ടാങ്ങൽ ദേശസേവിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സമ്മേളനം താലൂക്ക് കൗൺസിൽ അംഗം എം.കെ.എം. ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കൊച്ചുമോൻ വടക്കേൽ അധ്യക്ഷത വഹിച്ചു. എം.എസ്. സജികുമാർ, റോസമ്മ ജോർജ്. പി.എച്ച്‌. ഹനീഫ, വി.എം. നാസർ, കൃഷ്ണൻകുട്ടി പണിക്കർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.