നിരോധിത ലഹരി ഉൽപന്നം പിടിച്ചെടുത്തു

മല്ലപ്പള്ളി: വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപന നടത്താൻ വീട്ടിൽ സൂക്ഷിച്ചിരുന്ന 135 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം സ്റ്റേഷനറി കട നടത്തുന്ന ഐക്കരപ്പടിയിൽ കിഴക്കേക്കര വീട്ടിൽ തോമസ് ജോണിന്റെ വീട്ടിൽനിന്നാണ് പിടികൂടിയത്. കീഴ്​വായ്പ്പൂര് എസ്.എച്ച്.ഒ വിപിൻ ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എസ്.ഐ സുരേന്ദ്രൻ, സി.പി.ഒമാരായ ശശികാന്ത്, വിജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിവസ്തു പിടികൂടിയത്. കോളജ് വിദ്യാർഥികൾക്ക് വിൽക്കുന്നതായി സംശയം തോന്നിയതിനാൽ കുറെ ദിവസങ്ങളായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.