കോസ്മെറ്റിക്സ് ഉൽപന്നങ്ങളും ഇവിടെ പരിശോധിക്കും കോന്നി: സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ് കോന്നിയിലെ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയിൽ മരുന്നുകൾ പരിശോധിക്കാനാവശ്യമായ അത്യാധുനിക യന്ത്രങ്ങളും മറ്റ് സജ്ജീകരണങ്ങളും സ്ഥാപിച്ചുതുടങ്ങി. ഉദ്യോഗസ്ഥർക്കായി കാബിനുകളും ക്രമീകരിച്ചു. ഫാൻ, എ.സി സൗകര്യങ്ങളും വൈദ്യുതീകരണവും പൂർത്തിയായിട്ടുണ്ട്. പത്ത് ദിവസങ്ങൾക്കുള്ളിൽ ക്രമീകരണങ്ങൾ പൂർത്തിയാകും എന്നാണ് പ്രതീക്ഷ. ചീഫ് ഗവൺമെന്റ് അനലിസ്റ്റാണ് ലാബ് മേലധികാരി. 3.8 കോടി രൂപ മുടക്കി മൂന്ന് നിലകളിയായി പൂർത്തിയാക്കിയ കെട്ടിടത്തിന്റെ നിർമാണം 2019ലാണ് ആരംഭിച്ചത്. 60,000 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കും നിർമിച്ചിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങളുടെ ക്വാളിറ്റി പരിശോധിക്കുന്ന കേരളത്തിലെ ആദ്യത്തെ നോട്ടിഫൈഡ് ലാബായാണ് കോന്നി മാറാൻപോകുന്നത്. കോസ്മെറ്റിക്സ് ഉൽപന്നങ്ങളും ഈ ലാബിലാണ് പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.