കോട്ടയം-കോഴഞ്ചേരി പാതയിൽ അപകടം പെരുകുന്നു

മല്ലപ്പള്ളി: കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽ വാഹനാപകടം പെരുകുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ 110 കെ.ബി സബ് സ്റ്റേഷന് സമീപം മൂന്ന് വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. മല്ലപ്പള്ളി ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസിൽ എതിർ ദിശയിൽനിന്ന് വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ടിപ്പർ സമീപത്ത് നിർത്തിയിരുന്ന കാറിലും ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല അമിതവേഗമാണ് അപകടങ്ങൾക്ക്​ പ്രധാന കാരണം. സി.എം.എസ് പടി മുതൽ നെടുങ്ങാടപ്പള്ളിവരെ അപകടങ്ങൾ നിത്യസംഭവമാണ്. അമിതവേഗവും അനധികൃത പാർക്കിങ്ങും നിയന്ത്രിക്കാൻ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഫോട്ടോ .മല്ലപ്പള്ളി 110 കെ.ബി സബ് സ്റ്റേഷനു സമീപം നടന്ന അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.