പത്തനംതിട്ട: 1:40 അവകാശം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ഡി.ഇ.ഒ ഓഫിസ് ധർണ നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം ഫിലിപ്പ് ജോർജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡന്‍റ് ഫ്രഡി ഉമ്മൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് എസ്. പ്രേം, സംസ്ഥാന സമിതി അംഗങ്ങളായ എസ്. ദിലീപ് കുമാർ, സി. സതീശൻ നായർ, വി.ടി. ജയശ്രീ, സിമ്മി മറിയം ജോസ്, ആശ മേരി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. തിരുവല്ല ഡി.ഇ.ഒ ഓഫിസ് ധർണ കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അംഗം വർഗീസ് ജോസഫ് ഉദ്ഘാടനം ചെയ്തു. photo: കെ.പി.എസ്.ടി.എ പത്തനംതിട്ട ഡി.ഇ.ഒ ഓഫിസ് ധർണ സംസ്ഥാന നിർവാഹക സമിതി അംഗം ഫിലിപ്പ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.