കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത നിർമാണവുമായി ബന്ധപ്പെട്ട് കോന്നിയിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ പൊട്ടുന്നത് പതിവാകുന്നു. സംസ്ഥാനപാത നിർമാണവുമായി ബന്ധപ്പെട്ട് കോടികൾ മുടക്കിയാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. എന്നാൽ, ഇത് സ്ഥാപിച്ച പലയിടത്തും കുടിവെള്ളം നടുറോഡിൽ പാഴാകുന്ന അവസ്ഥയാണ്. കോന്നി സെൻട്രൽ ജങ്ഷൻ, ടാക്സി സ്റ്റാൻഡ്, റിപ്പബ്ലിക്കൻ സ്കൂൾപടി തുടങ്ങി പല ഇടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. അറ്റകുറ്റപ്പണി ദിവസങ്ങൾ നീണ്ടുപോകാറുണ്ട്. റോഡിൽ കെട്ടിക്കിടക്കുന്ന ചളിവെള്ളം യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വ്യാസം കുറഞ്ഞതോ നിലവാരം കുറഞ്ഞതോ ആയ പൈപ്പുകൾ കരാർ കമ്പനികൾ ഉപയോഗിക്കുന്നത് കൊണ്ടാകാം ഇത്തരത്തിൽ പൈപ്പ് പൊട്ടുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പൈപ്പ് പൊട്ടിയ ഭാഗത്ത് വലിയ കുഴികളെടുക്കുന്നതും അപകടത്തിനിടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.