തിരുവല്ല: മുത്തൂർ കാരിക്കോട് തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 18 മുതൽ 23 വരെ നടക്കും. 18ന് രാവിലെ എട്ടിന് ഭാഗവതപാരായണം, ഒമ്പതിന് നാരായണീയ പാരായണം 10.30നും 11നും മധ്യേ അക്കീരമൺ കാളിദാസ ഭട്ടതിരി കൊടിയേറ്റും. വൈകീട്ട് ആറിന് ചുറ്റുവിളക്ക്, വിശേഷാൽ ദീപാരാധന. ഏഴിന് ഡാൻസ്, 12ന് അഷ്ടമിരോഹിണി പൂജ 19ന് രാത്രി 7.30ന് കുട്ടികളുടെ നൃത്തനൃത്യങ്ങൾ 20ന് രാത്രി 7.30ന് നാദലയമേളം 21ന് രാത്രി 7.30ന് കുട്ടികളുടെ കലാപരിപാടികൾ. 22ന് രാത്രി ഒമ്പതിന് പള്ളിവേട്ട 23ന് രാവിലെ 10.30ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, ഉച്ചക്ക്ഒന്നിന് ആറാട്ട് സദ്യ. ചിത്രരചന മത്സരം തിരുവല്ല: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് വെണ്ണിക്കുളം യങ് മെൻസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് ചിത്രരചന മത്സരം 13ന് രാവിലെ എട്ടുമുതൽ സെന്‍റ് ബഹനാൻസ് സ്‌കൂളിൽ നടക്കും. ഉച്ചക്ക് 12ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 98472 75161. തിരുവല്ല: സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി തിരുവല്ലയിൽ 13ന് വിളംബരജാഥ നടത്തും. വൈ.എം.സി.എ, ജില്ല സ്പെഷൽ സ്കൂൾ അസോസിയേഷൻ, എൻ.സി.സി, സ്കൗട്ട്, മർച്ചന്റ്സ് അസോ. തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പരിപാടി. 10.30ന് എസ്.സി.എസ് സ്കൂളിൽനിന്ന് റാലി തുടങ്ങും. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത സന്ദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.