പോപുലര്‍ ഫ്രണ്ട് ഏരിയ സമ്മേളനം

അടൂര്‍: പോപുലര്‍ ഫ്രണ്ട് ഏനാത്ത് ഏരിയ സമ്മേളനം വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഡോ. ഫൗസീന തക്ബീര്‍ 'മക്കളും സമൂഹവും പിന്നെ ഞാനും' വിഷയത്തില്‍ ക്ലാസെടുക്കും. അഞ്ചിന് മെഹന്തി ഫെസ്റ്റ്, രാത്രി എട്ടിന് കരമന അഷ്‌റഫ് മൗലവിയുടെ പ്രഭാഷണം. ശനിയാഴ്ച രാവിലെ ഒമ്പതിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്, രണ്ടിന് ക്വിസ് മത്സരം, 4.30ന് ബാസിത് ആല്‍വിയുടെ കൗണ്‍സലിങ് ക്ലാസ്, രാത്രി 8.30ന് മാപ്പിളപ്പാട്ടുകള്‍, കൈമുട്ടിപ്പാട്ട്, ഞായറാഴ്ച രാത്രി ഏഴിന് ജനാവകാശ സമ്മേളനം പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സോണല്‍ പ്രസിഡന്‍റ്​ നവാസ് ഷിഹാബ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.