ക്ഷേത്രവളപ്പിലെ ആൽമരം കടപുഴകി

തിരുവല്ല: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവല്ല ശ്രീവല്ലഭ ക്ഷേത്രവളപ്പിൽനിന്ന കൂറ്റൻ ആൽമരം പ്രദക്ഷിണവഴിയിലേക്ക് കടപുഴകി. മരം വീഴുന്നതുകണ്ട് ഓടിമാറുംവഴി മറിഞ്ഞുവീണ് ക്ഷേത്ര ദർശനത്തിനെത്തിയ 65കാരിക്ക് നിസ്സാര പരിക്കേറ്റു. മരംവീണ് ക്ഷേത്ര ആനക്കൊട്ടിലിനും കേടുപാട് സംഭവിച്ചു. മതിൽഭാഗം പുത്തില്ലത്ത് വിജയകുമാരിക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ പത്തോ​​ടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ ആൽത്തറയിൽനിന്നിരുന്ന ആൽമരമാണ് കടപുഴകിയത്. സമീപത്തുനിന്ന തെങ്ങും നിലംപതിച്ചു. മരം വെട്ടിനീക്കുന്ന നടപടി ദേവസ്വം ബോർഡ്‌ ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.