പന്തളം: പന്തളത്തിന് അപമാനമായ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി നഗരസഭ ഓഫിസിന് മുന്നിൽ ഉപരോധ സമരം നടത്തി. സി.പി.എം പന്തളം ഏരിയ കമ്മിറ്റി നടത്തിവരുന്ന സമരത്തിന്‍റെ നാലാം ദിവസമായിരുന്നു ഡി.വൈ.എഫ്.ഐയുടെ സമരം. മാർച്ചും ധർണയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി. നിസാം ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പ്രസിഡന്‍റ് എച്ച്. ശ്രീഹരി അധ്യക്ഷത വഹിച്ചു. ജില്ല ജോയന്‍റ് സെക്രട്ടറി എൻ.സി. അഭീഷ്, ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, ജില്ല കമ്മിറ്റി അംഗം വർഷ ബിനു, ബ്ലോക്ക് ജോയന്റ് സെക്രട്ടറിമാരായ എ.പി. അഖിൽ, ജി. ഉദയകുമാർ വൈസ് പ്രസിഡന്റുമാരായ എ. ഷമീർ, അനൂപ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, നിബിൻ, രവീന്ദ്രൻ, അനീഷ്‌കുമാർ, എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ് എസ്. ഷഫീക്, എസ്.എഫ്.ഐ പന്തളം ഏരിയ സെക്രട്ടറി സൽമാൻ സക്കീർ, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.പി. ചന്ദ്രശേഖരകുറുപ്പ് നഗരസഭ കൗൺസിലർ അഡ്വ. ജെ. രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വെ.എഫ്.ഐ നടത്തിയ ധർണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി. നിസാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.