ptlth3 പത്തനംതിട്ട: കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഗണിത വിഭാഗം പൂർവ വിദ്യാർഥികളും അധ്യാപകരും സംഗമിക്കുന്ന മെഗാ സമ്മേളനം 15ന്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന് മുന്നോടിയായി 12ന് വിളംബരജാഥയും നടത്തും. 15ന് രാവിലെ 10ന് നടക്കുന്ന സമ്മേളനം ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ സ്വാതന്ത്ര്യദിന സന്ദേശം നൽകും. പ്രിൻസിപ്പൽ ഡോ. റോയ് ജോർജ് കെ. മുഖ്യപ്രഭാഷണം നടത്തും. വിക്ടർ ടി. തോമസ് അധ്യക്ഷത വഹിക്കും. പ്രഫ. പി.സി. ചെറിയാൻ, ഡോ. വർഗീസ് മാത്യു, പ്രഫ. അലക്സാണ്ടർ കെ. സാമുവേൽ, എബിൻ കൈതവന, ഡോ. ലിബൂസ് ജേക്കബ് എബ്രഹാം, റോയ് മാത്യൂസ് മണപ്പള്ളി, ടി.സി. മാത്യൂസ് എന്നിവർ സംസാരിക്കും. ഉച്ചക്ക് 2.45ന് വിദ്യാർഥികൾക്കുള്ള വിവിധ സ്കോളർഷിപ് വിതരണവും നടക്കും. വാർത്തസമ്മേളനത്തിൽ അലുമ്നി അസോസിയേഷൻ പ്രസിഡന്‍റ് വിക്ടർ ടി. തോമസ്, മാത്തമാറ്റിക്സ് വിഭാഗം മേധാവി ആൻ സൂസ തോമസ്, സ്വാഗതസംഘം ജനറൽ കൺവീനർ കെ.ആർ. അശോക്കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.