മല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി സബ് ഡിപ്പോയിൽ ബസുകൾ ട്രിപ്പുകൾ മുടക്കുന്നതുമൂലം യാത്രക്കാർ പെരുവഴിയിലാകുന്നു. ഡീസൽ ക്ഷാമം കാരണം വരുമാനം കുറവുള്ള ബസുകൾ ട്രിപ്പുകൾ മുടക്കുകയും പാതിവഴിയിൽ സർവിസ് അവസാനിപ്പിക്കുകയുമാണ്. കിലോമീറ്ററിന് 35 രൂപയിൽ കുറവ് കലക്ഷൻ ലഭിക്കാത്ത എല്ലാ ബസും സർവിസ് തുടരേണ്ട എന്നാണ് ജീവനക്കാർക്ക് കൊടുത്തിരിക്കുന്ന നിർദേശം. ഇത്തരത്തിൽ ഏഴ് ബസാണ് തിങ്കളാഴ്ച ട്രിപ് മുടക്കി തിരിച്ചെത്തിയത്. ഈ തീരുമാനം മൂലം ദുരിതത്തിലായത് നൂറുകണക്കിന് യാത്രക്കാരാണ്. കെ.എസ്.ആർ.ടി.സിയിൽ പാസ് എടുത്തിട്ടുള്ള വിദ്യാർഥികളും മറ്റും യാത്രസൗകര്യമില്ലാതെ വലഞ്ഞു. ഇത് സ്വകാര്യ ബസ് ലോബി മുതലെടുക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന മല്ലപ്പള്ളി -കല്ലൂപ്പാറ റൂട്ടിലും ബസ് സർവിസ് മുടക്കുന്നത് യാത്രക്കാരെ വലക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.