പത്തനംതിട്ട: തപാൽ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തപാൽ ഓഫിസുകളിലേക്ക് ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തി തപാൽ മേഖല സ്വകാര്യവത്കരണ ഭാഗമായി 'ഡാക്മിത്ര' പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ തപാൽ സർവിസിൻെറ ഭാഗമായ എല്ലാ സേവനങ്ങളും ഡാക് മിത്രക്ക് നൽകും. ഇതിനകംതന്നെ പാർസൽ സ്പീഡ് പോസ്റ്റ് ബുക്കിങ്ങിനുള്ള ലൈസൻസ് കോമൺ സർവിസ് സെന്‍ററുകൾക്ക് നൽകിയിട്ടുണ്ട്. സ്വകാര്യവത്കരണത്തിനെതിരെ 10ന് ജീവനക്കാർ ദേശവ്യാപകമായി പണിമുടക്കുകയാണ്. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ എന്‍.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.എസ്. സുമ, എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി ഡി. സുഗതൻ, എസ്. ലക്ഷ്മിദേവി, എൽ. അഞ്ജു, പി.ബി. മധു, കെ. ഹരികൃഷ്ണൻ, വി. ഷാജു, ആര്‍. രാധാകൃഷ്ണപിള്ള, എസ്. ശ്രീകുമാർ, പി.എൻ. അജി എന്നിവർ സംസാരിച്ചു. PTL 10 NGO പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ എന്‍.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ ഐക്യദാർഢ്യ പ്രകടനം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.