അടൂർ: വെറ്ററിനറി പോളിക്ലിനിക്കിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതുമൂലം പ്രവർത്തനം താളംതെറ്റുന്നു. രണ്ട് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറുടെയും അറ്റൻഡറുടെയും പാർട്ട് ടൈം സ്വീപ്പറിൻെറയും കുറവ് പരിഹരിച്ചില്ല. നിലവിലുള്ള ജീവനക്കാരിൽ ആരെങ്കിലും അവധിയെടുത്താൽ പകരം സബ് സെന്‍ററുകളിൽനിന്ന് ജീവനക്കാരെ ഇവിടേക്ക് നിയോഗിക്കേണ്ട സ്ഥിതിയാണ്. ഇത് സബ് സെന്‍ററുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആനന്ദപ്പള്ളി ഉപകേന്ദ്രത്തിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറെ താൽക്കാലികമായി നിയോഗിച്ചിട്ടുണ്ട്. ഇതിനാൽ ഉപകേന്ദ്രത്തിലും ആളില്ലാത്ത സ്ഥിതിയാണ്. പോളിക്ലിനിക്കിൽ ഒരു പാർട്ട്ടൈം സ്വീപ്പർ മാത്രമാണ് ഉള്ളത്. അതിനാൽ ഉച്ചക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനത്തിന് ഇത് തടസ്സമാകുന്നു. താൽക്കാലികമായി ഒരു വെറ്ററിനറി സർജനെയാണ് രാത്രി ഇവിടെ നിയോഗിച്ചിരിക്കുന്നത്. സ്ഥിര നിയമനമില്ലാത്തതിനാൽ ഡോക്ടർക്കു പകരം മറ്റൊരാൾ ഇല്ലാത്ത സ്ഥിതിയാണ്. കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയ പോളിക്ലിനിക് വേണ്ടത്ര ഉപകാരപ്രദമാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ആംബുലൻസ് സംവിധാനം ഏർപ്പെടുത്തി വീട്ടുപടിക്കൽ ചികിത്സ ലഭ്യമാക്കുമെന്ന ജനപ്രതിനിധികളുടെയും മന്ത്രിയുടെയും പ്രഖ്യാപനവും വർഷങ്ങളായിട്ടും നാപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.