പന്നി ആക്രമണത്തിൽ പരിക്ക്​

പത്തനംതിട്ട: നഗരസഭ അഞ്ചാം വാർഡിൽ ആടിയാനി കുളത്തൂർ ഭാഗത്ത് സ്കൂട്ടർ യാത്രികനെ പന്നി ആക്രമിച്ചു. മുണ്ടുകോട്ടക്കൽ ആടിയാനി യു. രവീന്ദ്രനാഥിന്​ പരിക്കേറ്റു. സ്കൂട്ടറിനു മുന്നിൽ കാട്ടിൽനിന്ന്​ ചാടി ആക്രമിക്കുകയായിരുന്നു. രവീന്ദ്രനാഥ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പ്രദേശത്ത് പന്നി ശല്യം പതിവാണ്. ഇവിടെ കൃഷി ചെയ്യാൻ കർഷകർ പന്നി ശല്യം കാരണം മടിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.