ആരോഗ്യ വകുപ്പ്​ സമ്പൂർണ പരാജയം -കെ.ജി.എം.ഒ.എ

തിരുവല്ല: ഡോക്ടർമാരെ അപകീർത്തിപ്പെടുത്തുന്ന വസ്തുതവിരുദ്ധമായ പ്രചാരണങ്ങൾക്കെതിരെയും ആരോഗ്യമന്ത്രി വീണ ജോർജി‍ൻെറ നടപടികൾക്കെതിരെയും കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ താലൂക്ക്​ ആശുപത്രിയിൽ കരിദിനം ആചരിച്ചു. ഒഴിവുകളിൽ നിയമനങ്ങൾ നടത്താതെയും മരുന്നുകൾ ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്ന ആരോഗ്യ വകുപ്പ് സമ്പൂർണ പരാജയമാണെന്ന് കരിദിനാചരണം ഉദ്ഘാടനം ചെയ്ത ഐ.എം.എ ജില്ല പ്രസിഡന്‍റ്​ ഡോ. സി.ആർ. രാധാകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫിന് തുടർഭരണം കിട്ടിയത് മുൻ ആരോഗ്യമന്ത്രി ​കെ.കെ. ശൈലജയുടെ കഴിവുകൊണ്ടാണെങ്കിൽ ഈ സർക്കാറിലെ ഏറ്റവും വലിയ പരാജയമാകുകയാണ് ഈ ആരോഗ്യമന്ത്രി. മാധ്യമശ്രദ്ധ ആകർഷിക്കാനാണ് ഇത്തരം പ്രഹസനമായ പരിശോധനകളെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.എം.ഒ.എ ജില്ല പ്രസിഡന്‍റ്​ ഡോ. ബാലചന്ദർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. മാത്യു മാരേറ്റ്, ഭാരവാഹികളായ ഡോ. ദീപ മോഹൻ, ഡോ. ജ്യോതീന്ദ്രൻ, ഡോ. പ്രവീൺ, ഡോ. ജീവൻ, ഡോ. അജയമോഹൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.