മല്ലപ്പള്ളി: കടുത്ത ഡീസൽക്ഷാമം മൂലം കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി സബ് ഡിപ്പോയിൽ ഞായറാഴ്ച നടത്തിയത് നാമമാത്ര സർവിസ്. 26 ഷെഡ്യൂൾ ഉണ്ടായിരുന്ന ഡിപ്പോയിൽ ഞായറാഴ്ച സർവിസ് നടത്തിയത് മൂന്ന് ബസുകൾ മാത്രമാണ്. രണ്ട് ഫാസ്റ്റ് ദീർഘദൂര സർവിസുകളും ഒരു ഓർഡിനറിയും. തിരുവല്ല-മല്ലപ്പള്ളി-ചുങ്കപ്പാറ, കോട്ടയം-കോഴഞ്ചേരി സർവിസുകളും പൂർണമായും ഒഴിവാക്കി. ഡിപ്പോയിൽ പമ്പ് ഇല്ലാത്തതിനാൽ തിരുവല്ല, കോട്ടയം എന്നിവിടങ്ങളിൽനിന്നാണ് ബസുകളിൽ ഡീസൽ നിറക്കുന്നത്. സ്വകാര്യ പമ്പിൽനിന്ന് ഡീസൽ അടിച്ചാണ് ഞായറാഴ്ച ഒരു ബസ് സർവിസിന് അയച്ചത്. മൂന്ന് ബസുകളിലെ കലക്ഷൻ ലഭിച്ചത് എടുത്ത് സ്വകാര്യ പമ്പിൽനിന്ന് ഡീസൽ അടിച്ചാൽ മാത്രമേ വരും ദിവസങ്ങളിൽ കൂടുതൽ സർവിസുകൾ നടത്താനാകൂ എന്ന അവസ്ഥയാണിവിടെ. കലക്ഷൻ കുറവായാൽ സർവിസുകൾ പൂർണമായും മുടങ്ങുന്ന സ്ഥിതിയാണ് നിലവിൽ. തിരുവല്ല, കോട്ടയം ഡിപ്പോകളിൽനിന്ന് ആവശ്യത്തിന് ഡീസൽ ലഭിച്ചില്ലെങ്കിൽ തിങ്കളാഴ്ച ഉച്ചയോടെ സർവിസ് പൂർണമായും നിലക്കുമെന്നാണ് അറിയുന്നത്. ഡീസൽക്ഷാമം രൂക്ഷമായി തുടർന്നാൽ വരും ദിവസങ്ങളിൽ മല്ലപ്പള്ളി ഡിപ്പോയുടെ പ്രവർത്തനം അവതാളത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.