ഓമല്ലൂരിൽ കടകളിൽ മോഷണം; പണവും സാധനങ്ങളും നഷ്ടമായി

പത്തനംതിട്ട: ഓമല്ലൂർ -കുരിശ് ജങ്ഷനിലെ കടകൾ കുത്തിത്തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു. കഴിഞ്ഞ രാത്രിയാണ്​ മോഷണം നടന്നത്​. പച്ചക്കറി മൊത്തവ്യാപാരക്കടയായ എ.എ.കെ ബേസ്മാൾ, തണുപ്പുകട, ശ്രീസ്റ്റോഴ്സ്, തൂശനില തുടങ്ങിയ കടകളാണ് കുത്തിത്തുറന്നത്. എ.എ.കെയിൽനിന്ന് പണവും കമ്പ്യൂട്ടർ ഹാർഡ്​ഡിസ്കും മോഷണം പോയി. ശ്രീ സ്റ്റോഴ്സിൽനിന്ന് പണവും സാധനങ്ങളുമാണ് മോഷ്ടിച്ചത്. തൂശനിലയിൽനിന്നും തണുപ്പുകടയിൽനിന്നും സാധനങ്ങളും പണവും പാത്രങ്ങളും മോഷ്ടിച്ചു. ഓമല്ലൂരിൽ മോഷണം പതിവാകുന്നതായി നാട്ടുകാർ പറഞ്ഞു. രണ്ട് മാസം മുമ്പ് ജങ്ഷ​നിലെ ഷാജിയുടെ മീൻകട കുത്തിത്തുറന്ന് മത്സ്യം മോഷ്ടിച്ചിരുന്നു. തൈക്കുറ്റിമുക്ക് ഭാഗത്ത് ചില വീടുകളിലും നേരത്തേ മോഷണവും മോഷണശ്രമവും നടന്നിരുന്നു. മോഷ്ടാക്കളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.