പഴവങ്ങാടിക്കര സഹകരണ ബാങ്കിൽ പ്രഭാത-സായാഹ്ന ശാഖ ഉടൻ

റാന്നി: പഴവങ്ങാടിക്കര സർവിസ് സഹകരണ ബാങ്ക് പ്രഭാത -സായാഹ്ന ശാഖ ഉടൻ ആരംഭിക്കും. ഇട്ടിയപ്പാറയിലുള്ള മുൻ ഹെഡ് ഓഫിസ് മന്ദിരത്തിൽ പ്രഭാത-സായാഹ്ന ശാഖക്കുള്ള അനുവാദം ലഭിച്ചു. ഈ ബ്രാഞ്ചിന്‍റെ പ്രവർത്തനം അംഗങ്ങളുടെയും വ്യാപാരി വ്യവസായികളുടെയും മറ്റ് ഇടപാടുകാരുടെയും സൗകര്യാർഥം രാവിലെ 7.30 മുതൽ 10.30 വരെയും വൈകീട്ട് നാലുമുതൽ എട്ടുവരെയും ആയിരിക്കുമെന്ന് ബാങ്ക് പ്രസിഡന്‍റ്​ ജേക്കബ് ലൂക്കോസും ബാങ്ക് സെക്രട്ടറി പി.എസ്. ശ്രീകുമാറും അറിയിച്ചു. ptl rni_1 bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.