പത്തനംതിട്ട: ജില്ല ആസൂത്രണ സമിതിയുടെ സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കെട്ടിടത്തിന്റെ വൈദ്യുതീകരണം, എയര്‍ കണ്ടീഷനിങ്, ഫയര്‍, ലിഫ്റ്റ് തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ച ശേഷം മറ്റ് നിര്‍മാണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു, അസി. പ്ലാനിങ് ഓഫിസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കര്‍ഷക സംഘം പന്തളം: കേരള കര്‍ഷകസംഘം കുരമ്പല വടക്ക് യൂനിറ്റ് സമ്മേളനം ഏരിയ കമ്മിറ്റി അംഗം ഐവാന്‍ ദാനിയേല്‍ ഉദ്ഘാടനം ചെയ്തു. ഹരി, ഗോപകുമാര്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പ്രിന്‍സി നിക്‌സന്‍ (പ്രസി), പി. വാസുദേവര്‍ (വൈസ് പ്രസി), എച്ച്. ഷെറിഷ് (സെക്ര), എസ്. കുഞ്ഞുമോന്‍(ജോ.സെക്ര). ഫീസ് അടക്കേണ്ട അവസാന തീയതി നീട്ടി കോന്നി: കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമി യുടെ കോന്നി ഉപകേന്ദ്രത്തില്‍ എല്ലാ ഞായറാഴ്ചയും നടത്തുന്ന ഹൈസ്‌കൂള്‍ വിദ്യാർഥികള്‍ക്കുള്ള ടാലന്‍റ് ഡെവലപ്‌മെന്‍റ് കോഴ്‌സിനും ഹയര്‍സെക്കന്‍ഡറി വിദ്യാർഥികള്‍ക്കുള്ള സിവില്‍ സര്‍വിസ് ഫൗണ്ടേഷന്‍ കോഴ്‌സിനും പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തി ഫീസ് അടക്കേണ്ട അവസാന തീയതി ജൂലൈ ഒമ്പതുവരെ നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.