നികുതിയില്ലാതെ റബര്‍ പാല്‍ ഇറക്കുമതി ആപത്ത് –സി.പി.ഐ

റാന്നി: നികുതി ഇല്ലാതെയുള്ള റബര്‍ പാല്‍ ഇറക്കുമതി നീക്കത്തില്‍നിന്ന്​ കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് സി.പി.ഐ റാന്നി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഇത് ആഭ്യന്തര റബര്‍ ഉൽപാദനത്തിന് തിരിച്ചടിയാകും. നിലവില്‍ 70 ശതമാനം നികുതിയാണ് റബര്‍ പാലിന് ചുമത്തുന്നത്. ഇത് ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റാന്നി മണ്ഡലത്തിലെ മലയോര മേഖലകളിലെ കര്‍ഷകരെ ഈ നീക്കം സാമ്പത്തിക പ്രതിസന്ധിയിലാക്കും. പാര്‍ട്ടി എഴുമറ്റൂര്‍, റാന്നി എന്ന് രണ്ടു കമ്മിറ്റിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, സംസ്ഥാന എക്‌സിക്യൂട്ടിവ്​ അംഗം കെ.ആര്‍. ചന്ദ്രമോഹന്‍, ജില്ല സെക്രട്ടറി എ.പി. ജയന്‍ എന്നിവര്‍ സംസാരിച്ചു. റാന്നി മണ്ഡലം സെക്രട്ടറിയായി ടി.ജെ. ബാബുരാജ്, എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറിയായി കെ. സതീശ് എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.