റാന്നി: മനുഷ്യമനസ്സിലെ മാലിന്യം നീക്കുമ്പോൾ ശാന്തിയും സമാധാനവും ഉണ്ടാവുമെന്ന് സ്വാമി ദയാനന്ദസരസ്വതി. തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്തിന്‍റെ 77ാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കൾക്കുവേണ്ടി നമ്മൾ സമ്പാദിച്ചുകൊടുക്കേണ്ടത് അറിവും അവബോധവുമാണ്. നല്ല മനുഷ്യരായി സമൂഹത്തിൽ ജീവിക്കാൻ പഠിപ്പിക്കണം. കർമത്തിലൂടെ വ്യക്തികളെ പാകപ്പെടുത്തി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിഷത്ത് പ്രസിഡന്‍റ് പി.എൻ. നീലകണ്ഠൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൃദ്യ എസ്. വിജയൻ പരിഷത്തിന്റെ ഉപഹാരം സ്വാമിയിൽനിന്ന് ഏറ്റുവാങ്ങി. ശ്രീനി ശാസ്താംകോവിൽ, ജഗദമ്മ രാജൻ, ടി.എസ്. സോമൻ, പി.ജി. പ്രസാദ്, ടി.സി. കുട്ടപ്പൻ നായർ, എ.എൻ. ബാലൻ, രാജേഷ് അനമാഠം, ഭദ്രൻ കല്ലയ്ക്കൽ ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. ptl rni_1 tr ഫോട്ടോ: തിരുവിതാംകൂർ ഹിന്ദുധർമ പരിഷന്‍റെ 77ാമത് വാർഷിക പൊതുയോഗം സ്വാമി ദയാനന്ദസരസ്വതി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.