പത്തനംതിട്ട: നഗരസഭയെയും നാരങ്ങാനം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കൊന്നമൂട്-തോന്ന്യാമല റോഡിന്‍റെ ഒരുവശം പാടത്തേക്ക് ഇടിഞ്ഞു. കൊന്നമൂട് ജങ്ഷനിൽനിന്ന് 200 മീറ്റർ അകലെയാണ് റോഡ് ഇടിഞ്ഞത്. 10 മീറ്ററോളം ഭാഗമാണ് പാടത്തേക്ക് മറിഞ്ഞത്. സ്കൂൾ വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ്. 35 വർഷങ്ങൾക്ക് മുമ്പ് കെട്ടിയ സംരക്ഷണ ഭിത്തിയാണിത്. റോഡ് പുനരുദ്ധാരണം കെ.എസ്.ടി.പിയെ ഏൽപിച്ച് നടന്നുവരുകയാണ്. ഈ ഭാഗം കെട്ടുന്നതിനുള്ള എസ്റ്റിമേറ്റ് നിലവിലെ പദ്ധതിയിലില്ല. ഈ ഭാഗം കെട്ടുന്നതിനുള്ള എസ്റ്റിമേറ്റുകൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടിയുടെ ആവശ്യത്തെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഈ ഭാഗം ഉടൻ കെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു. Photo: കൊന്നമൂട്-തോന്ന്യാമല റോഡ് ഇടിഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.