പന്തളത്ത്​ സാംസ്കാരിക സമുച്ചയം പണിയണം -നാടക് മേഖല സമ്മേളനം

പന്തളം: കലയുടെയും സാംസ്കാരികതയുടെയും നാടായ പന്തളത്തിന് കലാകാരന്മാർക്ക് കലാപരിശീലനം നേടാനും അവതരിപ്പിക്കാനും സാംസ്കാരിക സമുച്ചയം പണിയണമെന്ന് നാടക് പന്തളം മേഖല സമ്മേളനം ആവശ്യപ്പെട്ടു. അറത്തിൽമുക്ക് പന്തളം ക്ഷീര സംഘം ഹാളിൽ നടന്ന സമ്മേളനം നാടക് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. ഉണ്ണികൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. ജില്ല ജോയന്റ് സെക്രട്ടറി സുനിൽ സരിഗ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രിയരാജ് ഭരതൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പ്രസിഡന്‍റ്​ മനോജ് സുനി മെംബർഷിപ് കാർഡ് വിതരണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പ്രിയത രതീഷ്, പന്തളം ഷാം, വിനോദ് മുളമ്പുഴ, സുനിൽ വിശ്വം, ബൈജു മലനട, രാജൻ കൈതക്കാട്, ഫെബിൻ തുമ്പമൺ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മഹേഷ് സോമൻ (പ്രസി), സുജ ശ്രീനി (വൈസ് പ്രസി), ഫെബിൻ തുമ്പമൺ (സെക്ര), എ.സി. രഞ്ജിത് (ജോ. സെക്ര), വിഷ്ണു പറന്തൽ (ട്രഷ). ഫോട്ടോ: നാടക് പന്തളം മേഖല സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി.ജെ. ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.