ഗതാഗതം നിരോധിച്ചു

തിരുവല്ല: പൊതുമരാമത്ത് സെക്ഷന്റെ പരിധിയിലെ പബ്ലിക് ഓഫിസ്‌ റോഡില്‍ എ.ഇ.ഒ ഓഫിസിന് മുന്‍വശത്ത് നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിനാല്‍ ഈ റോഡില്‍ (റവന്യൂ ടവര്‍ മുതല്‍ ട്രഷറി വരെ) ഞായറാഴ്ച വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ മറ്റ് അനുബന്ധ പാത സ്വീകരിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. -------------------------- മാക്ഫാസ്റ്റിൽ അന്താരാഷ്‌ട്ര കോൺഫറൻസ് തിരുവല്ല: മാക്ഫാസ്റ്റ് സ്കൂൾ ഒഫ് ബയോ സയൻസസിന്റെ നേതൃത്വത്തിൽ 27 മുതൽ 29 വരെ അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കും. സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ചെറിയാൻ ജെ. കോട്ടയിൽ അധ്യക്ഷത വഹിക്കും. വിദേശങ്ങളിൽനിന്നുൾപ്പെടെ അമ്പതിലധികം ശാസ്ത്രജ്ഞർ പങ്കെടുക്കും. ഫോൺ: 8075567847.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.