തിരുവല്ല: അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.എസ്.ആർ.ടി.സി ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.ജി. കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, നേതാക്കളായ വിശാഖ് വെൺപാല, ജി. മനോജ്, ജിജോ ചെറിയാൻ, അഖിൽ ഓമനകുട്ടൻ, എം.എം.പി. ഹസൻ, ഷിജു തോട്ടപ്പുഴശ്ശേരി, രഞ്ചു തുമ്പമൺ, അഭിലാഷ് വെട്ടിക്കാടൻ, ജോയൽ മുക്കരണത്ത്, പ്രവീൺ രാമൻ, എബി മേക്കരിങ്ങാട്, അരുൺ പി. അച്ചൻകുഞ്ഞ്, ജിബിൻ കാലായിൽ, ബ്ലസൻ പി. കുര്യൻ, അഭിജിത്ത് സോമൻ, അജ്മൽ തിരുവല്ല, നൗഷാദ്, ശിൽപ സൂസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.