പുറമറ്റം പഞ്ചായത്ത് പ്രസിഡന്‍റിനെ ആക്രമിച്ചത് അപമാനകരം -എസ്​.ഡി.പി.ഐ

പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്‍റ്​ സൗമ്യ ജോബിയെ സി.പി.എം നേതൃത്വത്തിൽ ആക്രമിച്ചത് അങ്ങേയറ്റം അപമാനകരമാണെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ്​ എസ്. മുഹമ്മദ് അനീഷ് പറഞ്ഞു. സ്ത്രീയെന്ന പരിഗണനപോലും നൽകാതെ നേതൃനിരയിലുള്ള ജനപ്രതിനിധികൾ ആക്രമിച്ച് വസ്ത്രം വലിച്ചുകീറിയത് തികച്ചും ഖേദകരമാണ്. സമൂഹത്തിന് മാതൃകയാകേണ്ട നേതൃത്വങ്ങൾ അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും പൊലീസ് നോക്കുകുത്തിയായി നിൽക്കുന്നതും ജനാധിപത്യത്തിന് എതിരെയുള്ള വെല്ലുവിളിയാണെന്ന് എസ്. മുഹമ്മദ് അനീഷ് പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.