പന്തളം: ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനത്തുനിന്ന് രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസിനെയും സി.പി.എമ്മിന്റെ ഗുണ്ടകളെയും ഉപയോഗിച്ച് ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും അടിച്ചമർത്താനുള്ള ഫാഷിസ്റ്റ് നീക്കം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് രവിലായം തോപ്പിൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് പി.ആർ. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം, സംസ്ഥാന ട്രഷറർ പി.കെ. സുരേഷ് കുമാർ, വൈസ് പ്രസിഡന്‍റുമാരായ മോഹനൻ മേനംകുളം, ഗോപാലൻ കാളവയൽ, ഗീത മനോജ്, സെക്രട്ടറിമാരായ ടി.എസ്. രാജൻ, സോമൻ ആചാരി, ഹരീഷ് ഭരതന്നൂർ, ദാമോദരൻ പറമ്പ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.