സംരംഭകത്വ പരിശീലനം

പത്തനംതിട്ട: ഷെഡ്യൂൾഡ്​ കാസ്റ്റ് വിഭാഗത്തിൽ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക്​ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്മെന്റ്റിൽ ഫിഷറീസ് ആൻഡ്​ അക്വാകൾചറിൽ നല്‍കുന്നു. 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനമാണ് നൽകുന്നത്. കേരളത്തിലെ 40 വയസ്സിന് താഴെയുള്ള 25 യുവതീയുവാക്കൾക്ക്​ സ്റ്റൈപെന്റോടെ ജൂലൈ നാലു മുതൽ 21 വരെ കളമശ്ശേരി കീഡ് കാമ്പസിലാണ് പരിശീലനം. താൽപര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റായ www.kied.infoല്‍ ഓൺലൈനായി ജൂൺ 30ന് മുമ്പ്​ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 9605542061, 7012376994. ----------------------------- യോഗാ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം പത്തനംതിട്ട: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്യൂണിറ്റി കോളജ് യോഗാ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് പത്താം ക്ലാസ് പാസായവർക്ക്​ അപേക്ഷിക്കാം. യോഗാദർശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ആറുമാത്തെ പഠന പരിപാടി. അപേക്ഷ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന്​ സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫിസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 04712325101, 8281114464 https://srccc.in/download എന്ന ലിങ്കിൽനിന്ന്​ അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പത്തനംതിട്ട ജില്ലയിലെ പഠന കേന്ദ്രങ്ങൾ: ശ്രീ വിശുദ്ധി യോഗാ വിജ്ഞാന കേന്ദ്രം, പത്തനംതിട്ട (9447432066), പൈതൃക് സ്കൂൾ ഓഫ് യോഗാ, തിരുവല്ല (8606031784).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.