*ആക്രമണം സ്വർണക്കടത്തിൽനിന്ന് ശ്രദ്ധ തിരിക്കാൻ - പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പത്തനംതിട്ട: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫിസിനുനേരെ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തിൽ ജില്ലയിൽ വ്യാപക പ്രതിഷേധം. പ്രധാന ടൗണുകളിലെല്ലാം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു. പത്തനംതിട്ട നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. സി.പി.എം നിർദേശപ്രകാരം എസ്.എഫ്.ഐ നടത്തിയ ആക്രമണം സ്വർണ, കറൻസി കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും പങ്ക് സ്വപ്‌ന സുരേഷ് വഴി വെളിവായതിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസിനുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ മാർച്ചും റോഡ് ഉപരോധവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ ഓഫിസും പാർട്ടിയുടെ മറ്റ് സ്ഥാപനങ്ങളും കൊടിമരങ്ങളും തകർക്കുന്നതിലൂടെ കോൺഗ്രസിനെ ഇല്ലാതാക്കാമെന്നത് സി.പി.എം അനുയായികളുടെ വ്യാമോഹം മാത്രമാണെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുൾ കലാം ആസാദ് അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്‍റ് പി.മോഹൻരാജ്, യു.ഡി.എഫ് ജില്ല കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ------ ഫോട്ടോ അടിക്കുറുപ്പ്: PTL44dcc രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി പത്തനംതിട്ടയിൽ നടത്തിയ മാർച്ചും റോഡ് ഉപരോധവും ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.