വിധവാ സംഗമവും പഠന ക്ലാസും

പത്തനംതിട്ട: അന്താരാഷ്ട്ര വിധവ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട നഗരസഭ സി.ഡി.എസ് ആൻഡ്​ ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പതിനാറാം വാർഡിൽ വിധവ സംഗമവും പഠന ക്ലാസും നടത്തി. നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജെറി അലക്സ്‌ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം സന്ധ്യ പനക്കൽ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട സോഷ്യൽ ജസ്റ്റിസ്‌ ഓഫിസിലെ ഓർഫനേജ് കൗൺസിലർ സതീഷ് തങ്കച്ചൻ ക്ലാസ് നയിച്ചു. കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൻ പൊന്നമ്മ ശശി, കമ്യൂണിറ്റി കൗൺസിലർ രാജു. എം. നായർ, മുൻ കൗൺസിലർ. ബിജിമോൾ മാത്യു, ഉഷ ചന്ദ്രൻ,ബ്ലെസി രാജു, ശാന്തകുമാരി, രാജശ്രീ അനിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.