പന്തളം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യം കവർന്നെടുക്കുന്ന ഇടതുസർക്കാർ നിലപാട് വഞ്ചനപരമാണെന്നും ആനുകൂല്യം തിരിച്ചുനൽകണമെന്നും പി.എസ്.സി എംപ്ലോയീസ് അസോ. മുൻ പ്രസിഡന്റ് പഴകുളം സതീഷ്കുമാർ ആവശ്യപ്പെട്ടു. അസോസിയേഷന്റെ 34മത് സ്ഥാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.സി നിയമനങ്ങൾ കുറേക്കൂടി സുതാര്യമാക്കണമെന്നും കാലാവധിക്കുള്ളിൽ ഒഴിവുകൾ കണ്ടെത്തി ഉദ്യോഗാർഥികൾക്ക് പരാതിക്ക് ഇടനൽകാത്തവിധം കൂടുതൽ ഉദ്യോഗാർഥികളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തി സമയബന്ധിതമായി നിയമനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.ഇ.എ ജില്ല പ്രസിഡന്റ് സൈഫുദ്ദീൻ പന്തളം അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി മുഹമ്മദ് മാർസദ്, സിമിമോൾ എന്നിവർ സംസാരിച്ചു. ------- ഫോട്ടോ: പി.എസ്.സി എംപ്ലോയീസ് അസോ. സ്ഥാപക ദിനാഘോഷങ്ങൾ സംഘടന മുൻ പ്രസിഡന്റ് പഴകുളം സതീഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.