അടൂർ: നഗരത്തിലെ ഇരട്ടപ്പാലം ഉദ്ഘാടനം അനിശ്ചിതമായി നീളുന്നു. ഈ മാസവും പാലം തുറക്കില്ല. നിർമാണം പൂർത്തീകരിച്ച് ഒരുവർഷത്തിലേറെയായിട്ടും മറ്റുപണികൾ ഇഴയുകയാണ്. സീബ്രാലൈൻ ഉൾപ്പെടെ റോഡ് സുരക്ഷ അടയാളങ്ങൾ-ബോർഡുകൾ, സ്ഥലനാമ-ദിശാസൂചന ബോർഡുകൾ എന്നിവ സ്ഥാപിക്കൽ, സെൻട്രൽ ജങ്ഷനിലെയും വൺവേ ആരംഭിക്കുന്ന ഭാഗത്തെയും ട്രാഫിക് ഐലൻഡുകൾ, സൗന്ദര്യവത്കരണ പദ്ധതികൾ, പാലം പെയിന്‍റിങ് ബാക്കിയാണ്. ഇതിനിടെ പൂട്ടുകട്ട പാകൽ തുടങ്ങി. 2018ലാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഇരട്ടപ്പാലം പണി ആരംഭിച്ചത്. 11 കോടി ചെലവിട്ട പദ്ധതിയിൽ പാലവും ടൗൺ റോഡ് ടാറിങ് സൗന്ദര്യവത്കരണ പദ്ധതികളും ഉൾപ്പെടുന്നു. പാലം പണി പൂർത്തിയാക്കാൻ നാലുവർഷമെടുത്തു. അനുബന്ധ പണി പൂർത്തിയാക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും. സെൻട്രൽ ജങ്ഷൻ മുതൽ നെല്ലിമൂട്ടിൽപടിവരെ പാത കൈയേറ്റം ഒഴിപ്പിക്കാൻ നടപടിയൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല. ---- PTL ADR Bridge അടൂരിലെ പാലങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.