പന്തളം: 'നമുക്കൊരുക്കാം അവർ പഠിക്കട്ടെ' മുദ്രാവാക്യമുയർത്തി ആദിവാസി ഊരുകളിലെ വിദ്യാർഥികൾക്ക് സഹായം ലഭ്യമാക്കുന്ന എസ്.എഫ്.ഐയുടെ പദ്ധതിയിലേക്ക് പന്തളത്ത് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. എസ്.എഫ്.ഐ പന്തളം എൻ.എസ്.എസ് കോളജ് യൂനിറ്റ് കമ്മിറ്റിയും വിവിധ ലോക്കൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ യൂനിറ്റ് സെക്രട്ടറി പ്രണവ് ജയകുമാർ ജില്ല പ്രസിഡന്റ് എസ്. ഷൈജുവിന് കൈമാറി. ജില്ല സെക്രട്ടറി അമൽ എബ്രഹാം, ജില്ല വൈസ് പ്രസിഡന്റ് എസ്. ഷെഫീഖ്, പന്തളം ഏരിയ സെക്രട്ടറി സൽമാൻ സക്കീർ, ഏരിയ ജോയന്റ് സെക്രട്ടറി അജിലേഷ് ഗോപൻ, ഏരിയ കമ്മിറ്റി അംഗം വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. ------ ഫോട്ടോ: പന്തളം എൻ.എസ്.എസ് കോളജ് എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റിയും വിവിധ ലോക്കൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ യൂനിറ്റ് സെക്രട്ടറി പ്രണവ് ജയകുമാർ ജില്ല പ്രസിഡന്റ് എസ്. ഷൈജുവിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.