കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആർ.ടി.ഒ പരിശോധന

കോന്നി: കോന്നി മെഡിക്കൽ കോളജിൽ കെ.എസ്.ആർ.ടി.സി കൃത്യമായി സർവിസ് നടത്തുന്നില്ലെന്ന് കോന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ്​ സ്റ്റേഷനിൽ പത്തനംതിട്ട ആർ.ടി.ഒ ശ്യാം നടത്തിയ പരിശോധനയിൽ കണ്ടെത്തി. കോന്നി മെഡിക്കൽ കോളജിലേക്ക് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും സമയക്രമത്തിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനെ തുടർന്ന് സ്വകാര്യ ബസ്​ ജീവനക്കാർ പത്തനംതിട്ട ആർ.ടി.ഒക്ക്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന് കെ.എസ്.ആർ.ടി.സി കോന്നി മെഡിക്കൽ കോളജിലേക്ക് കൃത്യമായി സർവിസ് നടത്തുന്നില്ലെന്ന് ആർ.ടി.ഒയുടെ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കെ.എസ്.ആർ.ടി സി- സ്വകാര്യ ബസ്​ തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.