തിരുവല്ല: മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓതറ ലിറ്റിൽ ഫ്ലവർ സ്കൂളിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ആർച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിർവഹിക്കും. സ്കൂൾ വളപ്പിൽ ആരംഭിക്കുന്ന കെ.ടി. ചാക്കോസ് സോക്കർ ഫുട്ബാൾ പരിശിലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മുൻ ഫുട്ബാൾ താരം ജോപോൾ അഞ്ചേരി നിർവഹിക്കും. കെ.ടി. ചാക്കോയുടെ ശിക്ഷണത്തിൽ പരിശീലനം നൽകും. സ്കൂൾ കോർപറേറ്റ് മാനേജർ ഫാ. മാത്യു പുനക്കുളം മുൻ ഇന്ത്യൻ ഫുട്ബാൾ താരം കെ.ടി. ചാക്കോ, പി.ടി.എ പ്രസിഡന്റ് സനോജ് സ്രാമ്പിയിൽ, ജിനു തോമ്പുംകുഴി, അനീഷ് വി. ചെറിയാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.