കടയിൽ തീപിടിത്തം; സാധനസാമഗ്രികൾ കത്തിനശിച്ചു

അടൂർ: ഏറത്ത് പഞ്ചായത്ത് കിളിവയലിൽ, കോട്ടറയ്യത്ത് വസന്തന്‍റെ പലചരക്ക് /സ്റ്റേഷനറി കടയിൽ തീപിടിത്തം. ബുധനാഴ്ച പുലർച്ച ഒന്നിനാണ്​ സംഭവം. കടയിലെ സാധനസാമഗ്രികൾ കത്തിനശിച്ചു. തീകണ്ട് അതുവഴി കടന്നുപോയ യാത്രക്കാർ അഗ്നിരക്ഷ സേനയെ വിളിച്ചറിയിക്കുകയായിരുന്നു. സേനയെത്തി സമീപ കടകളിലേക്കും കടയുടെ ഉൾവശത്തെ കച്ചവട സാധനങ്ങളിലേക്കും തീ പടരാതെ നിയന്ത്രണവിധേയമാക്കി. അടൂർ അഗ്നിരക്ഷ നിലയം ഓഫിസർ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊട്ടാരക്കര അഗ്നിരക്ഷ യൂനിറ്റും എത്തിച്ചേർന്നിരുന്നു. PTL ADR Fire അടൂർ കിളിവയലിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.