ആറന്മുളയിൽ പുനർനിർമിച്ച പടിഞ്ഞാറെ ഗോപുര സമർപ്പണം ഇന്ന്​

കോഴഞ്ചേരി: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ പുനർനിർമിച്ച പടിഞ്ഞാറെ ഗോപുര സമർപ്പണം ബുധനാഴ്ച നടക്കും. രാവിലെ 9.20നും 9.45നും മധ്യേ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ കെ. അനന്തഗോപൻ സമർപ്പണം നിർവഹിക്കും. 2013ലെ കനത്ത പേമാരിയിലാണ് ​നേരത്തേ ഗോപുരം തകർന്നത്​. നിർമാണത്തിന് ആവശ്യമായ തുക ഭക്തരിൽനിന്ന്​ കണ്ടെത്തുക ആയിരുന്നെന്ന്​ ഉപദേശക സമിതി പ്രസിഡന്‍റ്​ എൻ.എസ്. രാജേന്ദ്ര ബാബു, സെക്രട്ടറി കെ.പി. അശോകൻ എന്നിവർ പറഞ്ഞു. ചിത്രം PTL 15 GOPURAM ആറന്മുളയിൽ പുനർനിർമിച്ച പടിഞ്ഞാറെ ഗോപുരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.