പത്തനംതിട്ട: കോൺഗ്രസ് മലയാലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തി. പ്രസിഡന്‍റ് ദിലീപ്കുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് വെട്ടൂർ ജ്യോതിപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ പ്രമോദ് താന്നിമൂട്ടിൽ, ഗോപാലകൃഷ്ണപിള്ള, വി.സി. ഗോപിനാഥപിള്ള, സണ്ണി കണ്ണനുമണ്ണിൽ, മലയാലപ്പുഴ വിശ്വംഭരൻ, ആശാകുമാരി, മീരാൻ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടിൽ, ജോസഫ് മാത്യു എന്നിവർ സംസാരിച്ചു. കൊടുമൺ: കോൺഗ്രസ് അങ്ങാടിക്കൽ, കൊടുമൺ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊടുമൺ പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ബിജു ഫിലിപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് മുല്ലൂർ സുരേഷ് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.