പത്തനംതിട്ട: ലോക സംഗീതദിനത്തിൻെറ ഭാഗമായി ഓമല്ലൂർ സരസ്വതി കലാക്ഷേത്രം സ്വരരാഗലേഖ- രാഗങ്ങളുടെ വരയെഴുത്ത് പരിപാടി സംഘടിപ്പിച്ചു. ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് സുരേഷ് സോമയും പ്രസ് ക്ലബ് വൈസ് പ്രസിഡന്‍റ് ജി. വിശാഖനും ചേർന്ന് ഉദ്ഘാടനം ചെയ്തു. 72 മേളകർത്താരാഗങ്ങൾ കാൻവാസിൽ എഴുതിയും പ്രധാന രാഗങ്ങൾ ആലപിച്ചും കലാക്ഷേത്രം വിദ്യാർഥികളും ഭാരവാഹികളും ഭാഗമായി. തുടർന്നുനടന്ന ലോക സംഗീതദിന സമ്മേളനം മുനിസിപ്പൽ കൗൺസിലർ സി.കെ. അർജുനൻ ഉദ്ഘാടനം ചെയ്തു. സുരേഷ് ഓലിത്തുണ്ടിൽ അധ്യക്ഷത വഹിച്ചു. സുരേഷ് സോമ മുഖ്യപ്രഭാഷണം നടത്തി. സജയൻ ഓമല്ലൂർ, പി.കെ. രാമചന്ദ്രൻ, പട്ടാഴി എൻ. ത്യാഗരാജൻ, കെ. ബാലകൃഷ്ണൻ നായർ, മലമേൽ വിനു നമ്പൂതിരി, ബി. ശശീന്ദ്രൻ, ബേബി മുളമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു. photo.i .ലോകസംഗീത ദിനത്തിൻെറ ഭാഗമായി ഓമല്ലൂർ സരസ്വതി കലാക്ഷേത്രം സംഘടിപ്പിച്ച വരയെഴുത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.