മല്ലപ്പള്ളി: പ്രവാചകനിന്ദക്കെതിരെ ചുങ്കപ്പാറ മുഹ്യിദ്ദീൻ മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡി.കെ.എൽ.എം വായ്പൂര് മേഖല പ്രസിഡന്‍റ് വി.എച്ച്.എം. മുഹമ്മദ് ഷാഹ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ് ഷാജി തോണിയാംകുഴിയിൽ അധ്യക്ഷത വഹിച്ചു. കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി തൊടുകയിൽ, അസി. ഇമാമുമാരായ സദ്ദാം ഹുസൈൻ മന്നാനി, അബ്ദുൽ ഹക്കിം മൗലവി, പെരുമ്പെട്ടി നൂറുൽ ഇസ്ലാം ജമാഅത്ത് ഇമാം ഷിഹാബുദ്ദീൻ മൗലവി, കോട്ടാങ്ങൽ മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് എം.കെ.എം. ഹനീഫ, ജമാഅത്ത് ജോയന്‍റ് സെക്രട്ടറി മുഹമ്മദ് ഹാഷിം, വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഹനിഫ, ട്രഷറർ പി.എച്ച്. നിസാം, കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷാഹ്, ഹാരിസ് പുളിഞ്ചുവള്ളിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: പ്രവാചകനിന്ദക്കെതിരെ ചുങ്കപ്പാറയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഡി.കെ.എൽ.എം വായ്പ്പൂര് മേഖല പ്രസിഡന്‍റ് മുഹമ്മദ് ഷാഹ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.