കുറിയന്നൂരിൽ ബി.ജെ.പി-സി.പി.എം സംഘർഷം

കോഴഞ്ചേരി: കുറിയന്നൂർ മേഖലയിൽ ബി.ജെ.പി-സി.പി.എം സംഘർഷം. രണ്ട്​ ബി.ജെ.പി പ്രവർത്തകരുടെ വീടുകൾക്ക്​ നേരെ ആക്രമണം നടന്നു. ഞായറാഴ്ച രാത്രിയാണ്​ അക്രമം നടന്നത്​. ബി.ജെ.പി പ്രവർത്തകനും യുവമോര്‍ച്ച ആറന്മുള മണ്ഡലം പ്രസിഡന്‍റുമായ അരുണ്‍ ശശിയുടെ അരുവിക്കുഴിയിലെ വീടും യുവമോര്‍ച്ച തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് സെക്രട്ടറി കുറിയന്നൂര്‍ ചരിവുപുരയിടത്തില്‍ ദീപു സജിയുടെ വീടുമാണ് ആക്രമിക്കപ്പെട്ടത്​. ദീപുവിന്റെ ടിപ്പര്‍ ലോറിയും ഇരുചക്രവാഹനങ്ങളും തകര്‍ത്തു. ശനിയാഴ്ച നടന്ന കുറിയന്നൂര്‍ സര്‍വിസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ഇരുപാർട്ടിയും തമ്മിലുണ്ടായ വാക്​തർക്കങ്ങളെ തുടർന്നാണ്​ സംഭവം. ഇടതുമുന്നണി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന്​ അരുണ്‍ ശശിയും സംഘവും ആരോപിച്ചിരുന്നു. ആർ.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കോഴഞ്ചേരിയില്‍ പ്രകടനം നടത്തി. സ്ഥലത്ത് ഡിവൈ.എസ്​.പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നു. പുറമറ്റത്തും ഇരുപാർട്ടിയുടെയും പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നു. ഇരു പാർട്ടിയുടെയും ഫ്ലക്സ് ബോര്‍ഡുകളും മറ്റ് പ്രചാരണ സാമഗ്രികളും തകര്‍ക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.