അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണത്തിൽ . പഴകുളം മേട്ടുംപുറം പ്ലാവിളകിഴക്കേതിൽ നാഗൂർമീരാൻ റാവുത്തറെയും (92), ഭാര്യ സൈനബ ബീവിയെയുമാണ് (76) ആദരിച്ചത്. ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങര ഗ്രന്ഥശാലയുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളാണ് ഇദ്ദേഹം. മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ സ്ഥാപക പ്രവർത്തകനും ഗ്രന്ഥശാല വയോജന വേദി ഉപദേഷ്ടാവുമാണ്. പി.എൻ. പണിക്കർ ഫൗണ്ടേഷൻ അടൂർ താലൂക്ക് കോഓഡിനേറ്റർ കെ. ഹരിപ്രസാദ് ദമ്പതികൾക്ക് പുസ്തകം സമ്മാനിച്ചു. വനിതവേദി പ്രസിഡന്‍റ് വി.എസ്. വിദ്യ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്‍റ് എസ്. മീരാസാഹിബ് പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്‍റ് കുടശ്ശനാട് മുരളി, എസ്. അൻവർഷ എന്നിവർ പങ്കെടുത്തു. PTL ADR Vayana വായന വാരാചരണത്തിൽ വയോദമ്പതികളെ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.