റാന്നി: വൈക്കം ഗവ. യു.പി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കം. വിദ്യാലയം സമൂഹത്തിലേക്ക് പദ്ധതിയുടെ ഭാഗമായി റാന്നി വില്ലേജ് യൂനിയൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണംചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ അംഗം പി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് റെജി തോമസ് അധ്യക്ഷതവഹിച്ചു. വായന പ്രവർത്തനപരിപാടിയായ എഴുത്തുപെട്ടിയുടെ ഉദ്ഘാടനം വില്ലേജ് യൂനിയൻ ലൈബ്രറി വൈസ് പ്രസിഡൻറ് കെ. ബാലചന്ദ്രൻ നായർ നിർവഹിച്ചു. വാർഡ് മെംബർ മന്ദിരം രവീന്ദ്രൻ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. Ptl rni_2_ vaikom Photo: റാന്നി വൈക്കം ഗവ. യു.പി സ്കൂളിൽ വായന പ്രവർത്തനങ്ങളും വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങളും ജില്ല ലൈബ്രറി കൗൺസിൽ അംഗം പി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.