'ലഹരി വ്യാപനത്തിനെതിരെ പ്രവർത്തനം ശക്തമാക്കും'

അടൂർ: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ പ്രവർത്തനം ശക്തമാക്കാനും ജനങ്ങൾക്കിടയിൽ അവബോധം ഉയർത്താനും കേരള മദ്യവർജന ബോധവത്​കരണ സമിതി ജില്ല പ്രവർത്തക യോഗം തീരുമാനിച്ചു. വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും ചേർത്ത് ശിൽപശാലകളും ക്ലാസുകളും സംഘടിപ്പിക്കാനും തീരുമാനിച്ചു. സോമൻ പാമ്പായികോട് ഉദ്ഘാടനം ചെയ്തു. ബേബിക്കുട്ടി ഡാനിയൽ അധ്യക്ഷത വഹിച്ചു. ജമീല മുഹമ്മദ്, കെ.പി. ഭവാനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഗിരിജ മോഹൻ (രക്ഷാ.) മല്ലശ്ശേരി പുരുഷോത്തമൻ (പ്രസി) വേണു കെ. നായർ (ജന. സെക്ര) എസ്.ആർ. ഗോപാലൻ (ട്രഷ). PTL ADR Madyavarjanam മല്ലശ്ശേരി പുരുഷോത്തമൻ (പ്രസി), വേണു കെ. നായർ (സെക്ര)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.