പൈപ്പ്​ പൊട്ടൽ; ഉന്നത നിലവാരത്തിൽ നിർമിച്ച റോഡിൽ കുഴികൾ

വടശ്ശേരിക്കര: കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പുപൊട്ടൽ പതിവായതോടെ കിലോമീറ്ററിന് ഒരുകോടി രൂപ ചെലവഴിച്ചു നവീകരിച്ച ശബരിമല സമാന്തര പാതയിൽ അപകടക്കെണിയായി കുഴികൾ രൂപപ്പെടുന്നു. വടശ്ശേരിക്കര ചിറ്റാർ ആങ്ങമൂഴി റോഡിലെ പേഴുംപാറക്ക്​ സമീപമാണ് റോഡിൽ പലയിടത്തായി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പേഴുംപാറ അരീക്കക്കാവിലെ സഹകരണ ബാങ്കിന് സമീപം കുടിവെള്ള പദ്ധതിയുടെ പൈപ്പിൽ വാൽവ് സ്ഥാപിച്ചതിനുശേഷമാണ് പൈപ്പുപൊട്ടൽ പതിവായതെന്ന് നാട്ടുകാർ പറയുന്നു. പടം: വടശ്ശേരിക്കര ആങ്ങമൂഴി റോഡിൽ പൈപ്പുപൊട്ടലിനെ തുടർന്ന് രൂപപ്പെട്ട കുഴികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.