പുസ്തക വായന വാരാചരണവുമായി എസ്.വൈ.എസ്

പത്തനംതിട്ട: ദേശീയ വായനദിന ഭാഗമായി പുസ്തകവായന പരിപോഷിപ്പിക്കുക എന്ന പ്രമേയത്തിൽ എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല ലൈബ്രറികളിലേക്ക് നൽകുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനം കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ നിർവഹിച്ചു. എസ്.വൈ.എസ് ജില്ല ഭാരവാഹികളായ അബ്ദുൽ സലാം സഖാഫി, സുധീർ വഴിമുക്ക് എന്നിവർ പ​ങ്കെടുത്തു. വായന വാരാചരണ ഭാഗമായി ഓപൺ ലൈബ്രറി പുസ്തകവായന, ഗ്രാമീണ ഗ്രന്ഥശാലകളിലേക്ക് പുസ്തക കിറ്റ് വിതരണം, റീഡേഴ്സ് ക്ലബ് അംഗങ്ങളുടെ ഒത്തുചേരൽ എന്നിവയും നടക്കും. പട്ടികവര്‍ഗ യുവതികള്‍ക്ക് തയ്യല്‍ പരിശീലനം റാന്നി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ റാന്നിയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തിലെ ദ്വിവത്സര കോഴ്‌സിലേക്ക് 2022-24 ബാച്ചിലേക്കുള്ള പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഏഴാം ക്ലാസ് വിജയിച്ചതും 16നും 40നും ഇടയില്‍ പ്രായമുള്ളതുമായ പട്ടികവര്‍ഗ യുവതികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 25. ഫോണ്‍: 9495176357, 04735 227703. ജില്ല ആസൂത്രണ സമിതി യോഗം പത്തനംതിട്ട: ജില്ല ആസൂത്രണ സമിതി യോഗം 23ന് ഉച്ചക്ക് 3.30ന് ഓണ്‍ലൈനായി ചേരും. ക്വിസ് മത്സരം പത്തനംതിട്ട: ജില്ല മെഡിക്കല്‍ ഓഫിസ്, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ 'വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും' വിഷയത്തെ അടിസ്ഥാനമാക്കി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. പത്തനംതിട്ട എന്‍.എച്ച്.എം ഹാളില്‍ നടന്ന മത്സരം ജില്ല മെഡിക്കല്‍ ഓഫിസർ ഡോ. എല്‍. അനിതകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സര്‍വെയലന്‍സ് ഓഫിസര്‍ ഡോ. സി.എസ്. നന്ദിനി ക്വിസ് മത്സരം നയിച്ചു. ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ ആൻഡ്​ മീഡിയ ഓഫിസര്‍മാരായ വി.ആര്‍. ഷൈലാഭായി, ആര്‍. ദീപ എന്നിവര്‍ സംസാരിച്ചു. ജില്ലതലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ദേവിക സുരേഷ് (ഗവ. എച്ച്.എസ്.എസ്, തോട്ടക്കോണം) ഒന്നാം സ്ഥാനവും എസ്. ദേവപ്രിയ (ഗവ. എച്ച്.എസ്.എസ്, കോന്നി), ആര്‍ദ്ര രാജേഷ് (ഹോളി ഏഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്, അടൂര്‍) എന്നിവര്‍ രണ്ടാം സ്ഥാനവും അമലേക് പ്രേം (പഞ്ചായത്ത് എച്ച്.എസ്, കുളനട) മൂന്നാം സ്ഥാനവും നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.